ഇന്ന് വീണ്ടും പിഎൽസി യോഗം; ദിവസക്കൂലി 350 രൂപയാക്കിയാൽ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് പൊമ്പിളൈ ഒരുമൈ

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ചേംബറിൽ ചേരും. എല്ലാ പിഎൽസി അംഗങ്ങളും പങ്കെടുക്കണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

അതേസമയം, സമരം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ദിവസക്കൂലി 350 രൂപയാക്കിയാൽ സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് പൊമ്പിളൈ ഒരുമൈ നേതാക്കൾ അറിയിച്ചതായും സൂചനയുണ്ട്.

കഴിഞ്ഞ നാലുതവണ ചേർന്ന പിഎൽസി യോഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വീണ്ടും യോഗം ചേരുന്നത്. ദിവസക്കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ തൊഴിലാളികൾ സമരം ആരംഭിച്ചത്. സെപ്തംബർ 28 മുതൽ തൊഴിലാളികൾ സമരത്തിലാണ്. സമരം ഒത്തുതീർപ്പാക്കുന്നതിന് പല തവണ പിഎൽസി യോഗങ്ങൾ ചേർന്നുവെങ്കിലും തോട്ടം ഉടമകളുടെ നിലപാടും സർക്കാർ സമീപനവും കാരണം ചർച്ചകൾ തീരുമാനമാകാതെ പിരിയുകയായിരുന്നു. സർക്കാർ ഇടക്കാലാശ്വാസം പ്രഖ്യാപിക്കാമെന്ന് പറഞ്ഞെങ്കിലും തുക വ്യക്തമാക്കാത്തതിനെ തുടർന്ന് ട്രേഡ് യൂണിയനുകൾ ഇതും അംഗീകരിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News