എല്ലാവരും എപ്പോഴും ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതുമായ ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്‌തെന്ന് റിപ്പോർട്ട്. ‘everyone will know’ എന്ന വാചകമാണ് ബ്ലോക്ക് ചെയ്തത്. സ്റ്റാറ്റസായോ മെസേജായോ ‘everyone will know’ കഴിഞ്ഞ ദിവസം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണ് ഹഫിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലാണ് ഈ പ്രശ്‌നം അനുഭവപ്പെട്ടത്.
എന്നാൽ വാചകം നിരോധിക്കപ്പെട്ടതിന്റെ പിന്നിൽ സ്പാം ഫിൽറ്ററിലെ പ്രശ്‌നമാണെന്നും കമ്പനി എഞ്ചിനിയർമാർ പ്രശ്‌നം പരിഹരിച്ചെന്നു ഫേസ്ബുക്ക് സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻ വക്താവ് അറിയിച്ചു. എത്രനേരത്തേക്കാണ് വാചകം ബാൻ ചെയ്യപ്പെട്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെയാണ് വാചകം ബ്ലോക്ക് ചെയ്തതെന്നാണ് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. നിരവധി പേരാണ് വാചകം പോസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ചിലർ ഇക്കാര്യം ട്വിറ്ററിലും മറ്റു സോഷ്യൽമീഡിയ നെറ്റ്‌വർക്കുകളിലും പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം ചർച്ചയായത്.
‘everyone will know’ സ്റ്റാറ്റസായും മെസേജായും ഉപയോഗിച്ചപ്പോൾ ലഭ്യമായ മറുപടികൾ താഴെ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here