തൃശൂർ കോർപ്പറേഷനിലെ സീറ്റ് വിഭജനം; പരിഹാരം കണ്ടെത്താനാവാതെ കോൺഗ്രസ് നേതൃത്വം

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ സീറ്റ് വിഭജന ചർച്ചയിൽ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനാവാതെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ. ആറ് സീറ്റുകൾ ആവശ്യപ്പെട്ട് കരുണാകര വിഭാഗം രംഗത്തെത്തിയതോടെ ഐ ഗ്രൂപ്പിനുള്ളിൽ ഭിന്നത രൂക്ഷമായി. മന്ത്രി സി.എൻ ബാലകൃഷ്ണനും തേറമ്പിൽ രാമകൃഷ്ണനും ഏകാധിപതികളാകാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പത്മജാ വേണുഗോപാൽ രംഗത്തെത്തി. ഇടഞ്ഞു നിൽക്കുന്ന യൂത്ത് കോൺഗ്രസിനെയും അനുനയിപ്പിക്കാനാവാതെ ചർച്ചകൾ വ!ഴിമുട്ടിയിരിക്കുകയാണ്.

മന്ത്രി സി.എൻ ബാലകൃഷ്ണൻറെ മകൾ സി.ബി ഗീതയെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ആദ്യം അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവന്നത്. മേയർ സ്ഥാനാർത്ഥി എന്ന പേരിൽ പ്രചരണം നടത്തേണ്ടെന്ന വിട്ടുവീഴ്ച്ചയിലാണ് ഇക്കാര്യത്തിൽ സമവായമുണ്ടാക്കി മന്ത്രി പുത്രിയെ ഒളരി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാൻ ധാരണയായത്. രണ്ടര വർഷത്തിന് ശേഷം മേയർ സ്ഥാനം എ ഗ്രൂപ്പിന് കൈമാറുന്ന പതിവ് ഇക്കുറി അവസാനിപ്പിക്കണമെന്ന െഎ ഗ്രൂപ്പിൻറ ആവശ്യത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. ഇതിനിടെയാണ് സീറ്റുകളുടെ വീതംവെപ്പിൽ തർക്കം മൂത്തത്. കോൺഗ്രസ് മത്സരിക്കുന്ന 48 ഡിവിഷനുകളിൽ 30 എണ്ണം പ്രബല വിഭാഗമായ െഎ ഗ്രൂപ്പിനും 18 എണ്ണം എ ഗ്രൂപ്പനുമാണ്. രണ്ട് സീറ്റുകൾ അധിക സീറ്റുകൾക്കായി എ ഗ്രൂപ്പ് പിടിമുറുക്കിയതോടെ ജില്ലാ നേതാക്കൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കാത്തവിധം ഭിന്നത രൂക്ഷമായി. ഇക്കാര്യങ്ങളിൽ സമവായ ചർച്ചകൾക്ക് സാധ്യത മങ്ങിത്തുടങ്ങിയപ്പോ!ഴാണ്‌ െഎ ഗ്രൂപ്പിനുള്ളിൽ സീറ്റ് വിഭജനത്തെ ചൊല്ലി പൊട്ടിത്തെറിയുണ്ടായത്. പത്മജാ വേണുഗോപാലിൻറെ നേതൃത്വത്തിൽ കരുണാകാര വിഭാഗം 6 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും െഎ ഗ്രൂപ്പിലെ മറുചേരി ആവശ്യം നിരാകരിച്ചു. ഇതോടെ മന്ത്രി സി.എൻ ബാലകൃഷ്ണനും തേറമ്പിൽ രാമകൃഷ്ണനും ഏകാധിപതികളാകാൻ ശ്രമിക്കുകയാണെന്ന് പത്മജ ഗ്രൂപ്പ് യോഗത്തിൽ ആഞ്ഞടിച്ചു. എന്നാൽ കോൺഗ്രസിനുള്ളിൽ യാതൊരു തർക്കവുമില്ലെന്നും ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നുമാണ് ഡിസിസി അധ്യക്ഷൻറെ വാദം

ഗ്രൂപ്പ് തർക്കങ്ങൾക്ക് പുറമെ വിമത ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യങ്ങളും പരിഹരിക്കാനാവാതെ പരിങ്ങലിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel