ഹിരോഷിമയിൽ നിന്ന് മമ്മൂക്ക റിപ്പോർട്ടറായി; സെൽഫി വീഡിയോ കാണാം

പുതിയ ചിത്രമായ പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മെഗാ സ്റ്റാർ മമ്മൂട്ടി. ജപ്പാനിലെ ഹിരോഷിമയിൽ നിന്ന് ഫേസ്ബുക്ക് ലൈവ് സംവിധാനത്തിലൂടെ മമ്മൂക്ക ആരാധകരുമായി സംസാരിച്ചത്.

ജപ്പാനിലെ ഹിരോഷിമയിലാണ് താനിപ്പോൾ നിൽക്കുന്നത്. ഇവിടെ നിന്നും നിങ്ങൾക്കായി ഒരു റിപ്പോർട്ടറായി താൻ മാറുകയാണെന്നും മമ്മൂട്ടി പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അണുബോംബക്രമണത്തിൽ തകർന്ന ഒരു കെട്ടിടം ചൂണ്ടിക്കാട്ടി അതിന്റെ ചരിത്രത്തെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ വിജയം എല്ലാ പ്രവാസികൾക്കുമായി സമർപ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത 1.39 മിനിറ്റ് ദൈർഘ്യമുള്ള സെൽഫി വീഡിയോയ്ക്ക് വൻ സ്വീകരണം ലഭിക്കുന്നത്.

Posted by Mammootty on Monday, October 12, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News