അപമര്യാദയായി പെരുമാറിയ യുവാക്കളെ നടിയും മോഡലുമായ പൂജാ മിശ്ര മർദിച്ചതിന്റെ വീഡിയോ പുറത്ത്. ദില്ലി കരോൾ ബാഗിലെ ഒരു കടയിൽ വച്ചാണ് ബിഗ് ബോസ് താരം കൂടിയായ പൂജ മിശ്ര യുവാക്കളെ മർദിച്ചത്. കുട്ടിയുടുപ്പിട്ട് കടയിൽ എത്തിയ താരത്തോട് യുവാക്കൾ മോശമായി പെരുമാറാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്നാണ് അവരെ താരം കയ്യേറ്റം ചെയ്തത്.
യുവാക്കളും തിരിച്ച് കയർക്കാൻ തുടങ്ങിയതോടെ പൂജ അവരെ ചവിട്ടാനും തള്ളാനും തുടങ്ങി. ഒടുവിൽ കടയിൽ നിന്ന് അവരെ നടി ചവിട്ടിപ്പുറത്താക്കുകയായുന്നു. കടയിലുണ്ടായിരുന്ന ആരോ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് യൂട്യൂബിലെത്തിയത്. സംഗതി കൈവിട്ടു പോകമെന്ന് തോന്നിയപ്പോൾ പൂജ തോക്കും പുറത്തെടുത്തെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here