സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി; രക്ഷപ്പെടാനുള്ള അവസരം ഉപയോഗിച്ചില്ലെന്നു നിരീക്ഷണം; പ്രതികള്‍ക്ക് ഉടന്‍ ജാമ്യമില്ല

ദില്ലി: പ്രമാദമായ സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി നിരീക്ഷണം. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ നിരവധി അവസരം ഉണ്ടായിരുന്നെന്നും അതുപയോഗിച്ചില്ലെന്നും സ്വമേധയാ പീഡകര്‍ക്ക് ഇരയായതാണെന്നു സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. നാല്‍പതിലേറെ പേര്‍ പ്രതികളായ കേസില്‍ പെണ്‍കുട്ടിയുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതികള്‍ക്കു തല്‍കാലം ജാമ്യം നല്‍കില്ലെന്നും കേസ് അടുത്തമാര്‍ച്ചില്‍ പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News