മാധ്യമങ്ങൾക്ക് പിടി നൽകാതെ ഒളിവിലിരുന്ന് പ്രിയൻ; ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കില്ല; രാഷ്ട്രീയ മുതലെടുപ്പെന്ന് വിശദീകരണം

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രിയൻ. കേസിൽ തന്നെ കരുവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയൻ ഒളിവിലിരുന്ന് എഴുതിയ കത്തിലൂടെ പറഞ്ഞു. ഡോ. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. ക്രൈംബ്രാഞ്ച് തന്നെ നേരത്തെ ചോദ്യം ചെയ്തതാണ്. കേസിൽ തുടരന്വേഷണമുണ്ടായാൽ താൻ സഹകരിക്കാൻ തയ്യാറാണെന്ന് പ്രിയൻ പറഞ്ഞു. വെള്ളാപ്പള്ളിക്കായി ശാശ്വതീകാനന്ദയെ വധിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും പ്രിയന്റെ കത്തിൽ പറയുന്നു.

priyan-letter-2

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ.ബിജു രമേശ് പീപ്പിൾ ടിവിയോട് വെളിപ്പെടുത്തിയത് ഇങ്ങനെ: ‘ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയൻ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോൾ വ്യാപാരിയാണ് പ്രിയൻ. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി എന്നോട് പറഞ്ഞു.’

ശാശ്വതീകാനന്ദയെ കൊന്നത് പാലിൽ അമിതമായി മരുന്ന് നൽകിയാണെന്ന് സ്വാമിയുടെ സുഹൃത്ത്; പങ്കുണ്ടെന്ന് തെളിയിച്ചാൽ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here