അഞ്ചു വര്‍ഷം മുമ്പ് നൊബേല്‍ നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം

മനില: അഞ്ചു വര്‍ഷം മമ്പു രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം. ഫിലിപ്പീന്‍സിലെ മനിലയിലാണ് ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഹെക്ക് എണ്‍പത്തിനാലാം വയസില്‍ അന്തരിച്ചത്. കാന്‍സര്‍ ചികിത്സയ്ക്കു കാര്‍ബണ്‍ ആറ്റങ്ങള്‍ ഉപയോഗിക്കാനാകുമെന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിനായിരുന്നു ജാപ്പനീസ് ശാസ്ത്രജ്ഞന്‍ എയ് ഷി നെഗിഷിയോടൊപ്പം ഹെക്ക് പുരസ്‌കാരിതനായത്.

രണ്ടു വര്‍ഷം മുമ്പു ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കാണ് ഹെക്ക് ജീവിച്ചിരുന്നത്. കുട്ടികളില്ലായിരുന്നു. പിന്നീട് അന്തരവന്‍ മിഖായേല്‍ നാര്‍ദോയുടെ സംരക്ഷണയിലായിരുന്നു. പ്രതിമാസം കിട്ടിയിരുന്ന രണ്ടായിത്തഞ്ഞൂറു ഡോളര്‍ പെന്‍ഷനിലായിരുന്നു ജീവിതം. കുറച്ചു മാസങ്ങളായി ഹെക്കിനെ പരിചരിക്കാന്‍ രണ്ടു നഴ്‌സുമാരെ നിയോഗിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ശാരീരികാവശത വര്‍ധിക്കുകയും ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നു നഴ്‌സുമാരില്‍ ഒരാള്‍ ഹെക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചികിത്സിക്കാന്‍ തയാറായില്ല. അമേരിക്കയിലെ ഡെലാവേര്‍ സര്‍വകലാശാലയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ഹെക്ക് ചെലവഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News