മാനി പക്വിയാവോ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുന്നു; മാര്‍ച്ചില്‍ പോരാട്ടത്തിന് ഇറങ്ങിയേക്കും

ന്യൂയോര്‍ക്ക്: ഫിലിപ്പൈനി ബോക്‌സിംഗ് താരം മാനി പക്വിയാവോ ഇടവേളയ്ക്കു ശേഷം വീണ്ടും ഇടിക്കൂട്ടിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. അമേരിക്കയുടെ ഫ്‌ളോയിഡ് മെയ്‌വെതറോട് തോറ്റ ശേഷം തോളെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു പക്വിയാവോ. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ ശേഷം താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുകയാണെന്നും വൈകാതെ റിംഗിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്നും പക്വിയാവോ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

തോള്‍ 90 ശതമാനവും സുഖമായെന്നും നവംബറിലോ ഡിസംബറിലോ പരിശീലനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും പക്വിയാവോ പറഞ്ഞു. തോളിലെ പേശിക്ക് പരുക്കേറ്റതിനാല്‍ ഇക്കഴിഞ്ഞ മെയില്‍ മെയ്‌വെതറോട് തോറ്റ ശേഷമായിരുന്നു ശസ്ത്രക്രിയ. 36 കാരനായ പക്വിയാവോ എട്ടു വെയ്റ്റ് വിഭാഗങ്ങളിലെ ലോകകിരീടങ്ങള്‍ നേടിയിട്ടുണ്ട്. കരിയര്‍ അവസാനിപ്പിക്കുന്നതിന് മുമ്പായി ഒരു ഫൈനല്‍ കൂടി കളിക്കണമെന്ന് പക്വിയാവോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മെയ്‌വെതറുമായി ഒരു പുനര്‍ മത്സരം കളിക്കുന്ന കാര്യം ഉപേക്ഷിച്ചിട്ടില്ലെന്നും പക്വിയാവോ പറയുന്നു.

അതേസമയം, മെയ്‌വെതര്‍ റോക്കി മാര്‍ഷ്യാനോയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരു അവസാന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇതുകൂടി ജയിച്ചാല്‍ 49 കിരീടങ്ങള്‍ എന്ന അപൂര്‍വ നേട്ടത്തോടെ മെയ്‌വെതര്‍ക്ക് കരിയറില്‍ നിന്ന് വിരമിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News