അവയവദാന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു; പന്നികളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വച്ചുപിടിപ്പിക്കാമെന്ന് കണ്ടെത്തല്‍

അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ജനിതകമാറ്റം വരുത്തി പന്നിയുടെ ആന്തരാവയവങ്ങള്‍ മനുഷ്യനില്‍ ഉപയോഗിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍

പന്നികളുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ജനിതകമാറ്റത്തിലൂടെ മനുഷ്യനില്‍ ഉപയോഗിക്കാമെന്നാണ് ഹാര്‍വാഡ് സര്‍വകലശാലയിലെ ഗവേഷകരുടെ നിഗമനം. മനുഷ്യന്റെ രോഗ പ്രതിരോധശേഷിക്ക് അനുഗുണമായാണ് ജനിതകമാറ്റം നടത്തുക. ഇതിനകം 62 ജീനുകള്‍ മനുഷ്യന് യോജിക്കുന്ന രീതിയില്‍ സംവിധാനം ചെയ്തു കഴിഞ്ഞു. മുമ്പും പല മൃഗങ്ങളുടെയും ജനിതകമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പരാജയമായിരുന്നു.

പന്നികളുടെ കാര്യത്തില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ശുഭകരമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഇത്തരത്തില്‍ ജനിതകമാറ്റം വരുത്തി സൃഷ്ടിക്കാവുന്ന ഭ്രൂണങ്ങള്‍ പന്നികളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് മനുഷ്യന് അനുഗുണമായ രീതിയില്‍ പന്നിക്കുഞ്ഞുങ്ങളെ സൃഷ്ടിക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ക്കു പ്രതീക്ഷയുണ്ട്. ഇപ്പോഴത്തെ ഗവേഷണങ്ങള്‍ വളരെ പ്രത്യാശാജനകമാണെന്നും പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ വിജയം വരിക്കാനാകുമെന്നുമാണ് ശാസ്ത്രലോകം സ്വപ്‌നം കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here