എമി ജാക്‌സണ്‍ യന്തിരന്‍ ടൂവില്‍ സ്റ്റൈല്‍ മന്നന്റെ നായിക

സ്റ്റൈല്‍ മന്നന്റെ സ്റ്റൈലന്‍ ചിത്രത്തില്‍ സ്റ്റൈലന്‍ നായിക. സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പില്‍ എമി ജാക്‌സണ്‍ രജനികാന്തിന്റെ നായികയാകും. ഇന്ത്യന്‍ സിനിമയില്‍ എമി ജാക്‌സന്റെ രണ്ടാം ചിത്രമാണിത്. ഷങ്കര്‍ ചിത്രത്തിലൂടെ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം എമി ജാക്‌സണ്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അവതരിച്ചത്. വിക്രം നായകനായ ഐ ആയിരുന്നു ആദ്യചിത്രം. റോബോട്ട് ടു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷങ്കര്‍ തന്നെ സംവിധാനം ചെയ്ത് 2010-ലാണ് യന്തിരന്‍ ഇറങ്ങിയത്.

യന്തിരന്റെ ആദ്യപതിപ്പില്‍ ഐശ്വര്യ റായ് ആയിരുന്നു നായിക. ജയമോഹനാണ് രണ്ടാംഭാഗത്തിന്റെ രചന നിര്‍വഹിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിലെ പോലെ സ്‌പെഷ്യല്‍ ഇഫക്ട്‌സുകള്‍ ധാരാളം ചിത്രത്തില്‍ ഉപയോഗിക്കും. ചിത്രത്തിലെ എമിയുടെ കോസ്റ്റിയൂംസ് ഡിസൈന്‍ ചെയ്യുന്നത് ലോസ് ആഞ്ചലസിലാണ്. അടുത്തിടെ ഇതിനായി എമി ലോസ് ആഞ്ചലസിലേക്ക് പോയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 150 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ രജനികാന്തിന് വില്ലനായി ഹോളിവുഡില്‍ നിന്ന് അര്‍നോള്‍ഡ് ഷ്വാര്‍സനഗര്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here