പീഡനം ചെറുക്കാന്‍ ക്രൂരപീഡനം; പെണ്‍കുട്ടികളെ ബലാല്‍സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്തനങ്ങള്‍ നീക്കം ചെയ്ത് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍

ബലാല്‍സംഗങ്ങളില്‍ നിന്നും ലൈംഗികാതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടമാടുന്നത് ക്രൂരവും നിഷ്ഠൂരവുമായ പീഡനം. ബാല്യം വിട്ട് കൗമാരത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ നീക്കം ചെയ്യുകയാണ് ഇവിടങ്ങളില്‍ ചെയ്യുന്നത്. ഇതിനായി അവലംബിക്കുന്നതാകട്ടെ പ്രാകൃതമായ രീതികളും. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത ഇത്തരത്തിലുള്ള പല സംഭവങ്ങളിലും ഇതിന് മുതിരുന്നത് കുട്ടികളുടെ അമ്മമാര്‍ തന്നെയാണെന്നതാണ്. 58 ശതമാനം സംഭവങ്ങളിലും നിര്‍ബന്ധിക്കുന്നത് അമ്മമാരാണ്. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിലാണ് ഇത്തരം പ്രാകൃത പീഡനം അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 38 ലക്ഷം പേരെങ്കിലും ഇത്തരത്തില്‍ സ്തന നിര്‍മാര്‍ജനത്തിന് ഇരയായിട്ടുണ്ട്.

breast-ironing-1

കല്ല്, ഹാമര്‍, അല്ലെങ്കില്‍ ചട്ടുകം എന്നിവയാണ് ഈ പ്രാകൃത പീഡനത്തിന് ഉപയോഗിക്കുന്നത്. ഇതില്‍ ഏതെങ്കിലും കല്‍ക്കരിയേക്കാള്‍ ചൂടാക്കിയ ശേഷം ഇത് സ്തനങ്ങളില്‍ അമര്‍ത്തി സ്തനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. സ്തനങ്ങള്‍ ഇല്ലാതെ പുരുഷന്‍മാരെ പോലെയാക്കുകയാണ് ചെയ്യുന്നത്. 11നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ സ്തനങ്ങള്‍ വളരുന്നതിനെ തടയുകയാണ് ലക്ഷ്യം. പോരാത്തതിന് കുഞ്ഞുങ്ങളെ പോലെയുള്ള സ്തനങ്ങള്‍ അനാവശ്യമായി പുരുഷന്‍മാര്‍ ശ്രദ്ധിക്കുന്നത് തടയുമെന്നാണ് ഇവരുടെ വിശ്വാസം. ബലാല്‍സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പേ ഗര്‍ഭിണിയാകുന്നതിനെ തടയുമെന്നും ഇവര്‍ കണക്കാക്കുന്നു.

breast-ironing2

എന്നാല്‍, ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കാന്‍സര്‍, വീക്കം, ചൊറിച്ചില്‍, പാല്‍ നഷ്ടമാകുക, അവയവാനുപാതത്തിലെ ക്രമത്തെറ്റ് എന്നിവയാണ് സ്തനം നീക്കം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പനിയും ഉണ്ടാവുന്നുണ്ട്. ദരിദ്രരായ കുടുംബങ്ങളാണ് ഇത്തരത്തില്‍ കല്ലും ഹാമറും ചട്ടുകവും ഉപയോഗിച്ചുള്ള പ്രാകൃതരീതി പരീക്ഷിക്കുന്നത്. അല്‍പം സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ ഒരു ഇലാസ്റ്റിക് ബെല്‍റ്റ് അമര്‍ത്തി കെട്ടി വളര്‍ച്ചയെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നവര്‍ പറയുന്നത് ഇനിയും പല രീതിയിലും ഇത്തരത്തില്‍ സ്തനം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്.

breast-ironing-3

നിലവില്‍ ഇതുവരെ ഇതിനെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്യുകയോ ആര്‍ക്കെങ്കിലും എതിരെ നിയമനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ബോധവത്കരണങ്ങളിലൂടെ ഇതിനെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം സര്‍ക്കാരുകള്‍ക്ക് മേല്‍ ശക്തമായിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തിക്കുന്ന എഫ്ജിഎം സംഘടനയുടെ പ്രവര്‍ത്തനം യുകെയില്‍ ശക്തമായി നടന്നു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News