30,000 അടി ഉയരത്തില്‍ യുവതിക്ക് സുഖപ്രസവം; ചൈനീസ് എയര്‍ലൈന്‍സില്‍ പറക്കുന്നതിനിടെ യുവതി പ്രസവിച്ചു

ബീജിംഗ്: ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ചൈനീസ് എയര്‍ലൈന്‍സ് 30,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഡോക്ടര്‍മാര്‍ പറഞ്ഞ തിയ്യതിക്കും രണ്ടാഴ്ച മുമ്പേയാണ് പ്രസവം. ബാലിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക് പറക്കുകയായിരുന്നു വിമാനം. അമ്മയും കുഞ്ഞം സുഖമായിരിക്കുന്നു.

വിമാനത്തിലെ യാത്രക്കാരില്‍ ആരോ പകര്‍ത്തിയ ദൃശ്യത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കുന്നതും അമ്മയെയും കുഞ്ഞിനെയും ബ്ലാങ്കറ്റ് കൊണ്ട് പൊതിയുന്നതും കാണാം. പിറവി ആകാശത്തായതിനാല്‍ കുഞ്ഞിന്റെ ദേശീയത എന്തായിരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. അത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികൃതരുടെ മനോധര്‍മ്മം പോലിരിക്കുമെന്നാണ് പറയുന്നത്. എന്തായാലും പ്രസവവും കാര്യങ്ങളുമൊക്കെയായി വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് ലോസ് ആഞ്ചലസില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News