ട്രാഫിക് ജാം കാണാന്‍ ഇടപ്പള്ളിയും പോകണ്ട, വൈറ്റിലയും പോകണ്ട; കുരുക്കാണെങ്കില്‍ ചൈനയിലുണ്ടായതു പോലിരിക്കണം; വീഡിയോ കാണാം

ട്രാഫിക് ജാം കാണണമെങ്കില്‍ വൈറ്റിലയും ഇടപ്പള്ളിയും പോകണമെന്ന് ഒരു വര്‍ത്തമാനം ഉണ്ട്. നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കുകള്‍ ഇവിടെയാണ്. ചൊല്ലുമാറ്റാം. ട്രാഫിക്ക് ജാം കാണണോ? ചൈനയിലേക്കൊന്നു എത്തി നോക്കൂ.

ആരെയും അമ്പരപ്പിക്കുന്ന ട്രാഫിക് ജാമാണ് ഇക്കഴിഞ്ഞ ദിവസം നമ്മുടെ അയല്‍ രാജ്യമായ ചൈനയില്‍ സംഭവിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന കിലോമീറ്റുകള്‍ക്ക് അപ്പുറം കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന വാഹനവ്യൂഹം. ചൈനയില്‍ അവധി സമയമാണിത്. അവധി അഘോഷിക്കാന്‍ ജനങ്ങള്‍ ബീജിംഗാണ് കൂടുതലും തെരഞ്ഞെടുക്കുന്നതും. ബീജിംഗിലേക്ക് പോകും വഴി പടുത്തുയര്‍ത്തിയ പുതിയ ചെക് പോയന്റാണ് ബ്ലോക്കിന് കാരണമായത്. ബീജിംഗിലേക്ക് പോകുന്നവരും അവധി ആഘോഷം കഴിഞ്ഞ് തിരികെ വരുന്നവരും കൂടിയായതോടെ സംഗതി ലോകമറിഞ്ഞു.

ലോകത്ത് തന്നെ ഇന്നേവരെ അനുഭവപ്പെട്ട ഏറ്റവും വലിയ ട്രാഫിക് ബ്ലോക്കാണ് ഇതെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഷൂവ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും ഒരു വീഡിയോ ഗെയിം കണ്ടുതീര്‍ക്കുംപോലെ കൗതുകത്തോടെ വീക്ഷിക്കാം ഈ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News