സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം. മുകുന്ദൻ

ദില്ലി: സാംസ്‌കാരിക ഫാസിസത്തിനെതിരെ എഴുത്തുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദൻ. ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂയെന്നും ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുകുന്ദൻ പറഞ്ഞു

ഫാസിസം വിവിധ രൂപത്തിലും ഭാവത്തിലും പിടിമുറുക്കികൊണ്ടിരിക്കുകയാണ്. ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വൻ അപകടത്തിലേക്കായിരിക്കും രാജ്യം നീങ്ങുന്നത്. ഫാസിസത്തിനെതിരായ പ്രതിരോധത്തിൽ എഴുത്തുകർ മുന്നണി പോരാളികളായി രംഗത്തിറങ്ങണമെന്ന് മുകുന്ദൻ പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ തണലിലാണ് സംഘപരിവാർ ഫാസിസ്റ്റ് ശക്തികൾ ഉറഞ്ഞു തുള്ളുന്നത്. എഴുത്തുകാർ വെടിയേറ്റ് മരിക്കുമ്പോൾ സാഹിത്യ അക്കാദമി തുടരുന്ന മൗനം അപകടകരമാണെന്നും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചത് അക്കാഡമി പ്രസിഡണ്ടിനാണെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി. എങ്ങനെ പ്രണയിക്കണം എന്ത് കഴിക്കണം എന്ന് ഫാസിസ്റ്റുകൾ തീരുമാനിക്കുന്ന കാലത്ത് മൗനം പാലിക്കുന്നതാണ് സുരക്ഷിതത്വമെന്ന് ധരിക്കുന്നത് വിഡ്ഢി
ത്തമാണെന്നും മലയാളികളുടെ പ്രിയ എഴുത്തുകാരൻ ഓർമ്മപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News