ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തും. നേതാജിയുടെ തിരോധാനം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്ത് വിടണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെടും. കുടുംബാംഗങ്ങളുടെ സന്ദർശനം സ്വീകാര്യമെന്ന് നരേന്ദ്ര മോഡി പറഞ്ഞു.
പശ്ചിമ ബംഗാൾ സർക്കാർ നേതാജിയുടെ തിരോധാനം സംബന്ധിച്ച 64 രഹസ്യഫയലുകൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേതാജിയുടെ കുടുംബാംഗങ്ങൾ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ പക്കലുള്ള നേതാജിയുടെ വിവരങ്ങൾ അടങ്ങിയ ഫയലുകൾ പരസ്യപ്പെടുത്തണമെന്ന് കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. റഷ്യ, ജപ്പാൻ, ചൈന, അമേരിക്ക, യുകെ, സിങ്കപ്പൂർ, മലേഷ്യ രാജ്യങ്ങളിലെ നേതാജിയുടെ വിവരങ്ങൾ അടങ്ങിയ ഫയലുകൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി കത്തയക്കണമെന്നും കുംബാംഗങ്ങൾ ആവശ്യപ്പെടും.
നേതാജിയുടെ 50 അംഗ കുടുംബാംഗങ്ങളെ സ്വീകരിക്കുന്നത് അവേശകരമെന്ന് മൻകി ബാത്തിലൂടെ നരേന്ദ്രമോദി വ്യ്കതമാക്കിയിരുന്നു. നേതാജിയുടെ തിരോധാനം സംബന്ധിച്ച കാര്യങ്ങൾക്ക് വ്യക്ത കൈവരിക്കുന്ന ഫയലുകൾ പുറത്ത് കൊണ്ടുവരുകയാണ് സന്ദർശന ലക്ഷ്യമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ അഭിജിത്ത് റായി പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോയുടെ കൈവസമുള്ള 70ജിബി ഫയലുകൾ പരസ്യപെടുത്തുന്നത് അതിന് സഹായകമാകുമെന്നും അഭിജിത്ത് റായി കൂട്ടിചേർത്തു.
Get real time update about this post categories directly on your device, subscribe now.
Discussion about this post