മാൻ ബുക്കർ പ്രൈസ് മാർലോൺ ജയിംസിന്; പുരസ്‌കാരത്തിന് അർഹനാക്കിയത് ബോബ് മാർലിയെക്കുറിച്ചുള്ള പുസ്തകം

ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ജമൈക്കൻ എഴുത്തുകാരൻ മാർലോൺ ജയിംസിന്. വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മാർലിയെക്കുറിച്ചുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

1976ൽ ബോബ് മാർലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയുള്ളതാണ് ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്’.

ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കൻ എഴുത്തുകാരനാണ് ജയിംസ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് സമ്മാനത്തുക.

ഇന്ത്യൻ ബ്രിട്ടീഷ് എഴുത്തുകാരനായ സുൻജീവ് സഹോട്ടയുടെ നോവലായ ‘ദ ഇയർ ഓഫ് ദ റൺഎവേയ്‌സ്്’ ഉൾപ്പടെ ആറ് പുസ്തകങ്ങളാണ് അവസാന ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യ വിട്ട് പുതുജീവിതം തേടി യുകെയിലെത്തുന്ന പതിമൂന്നു യുവാക്കളുടെ കഥയാണ്’ദ ഇയർ ഓഫ് ദ റൺഎവേയ്‌സ്്’. ടോം മക്കാർത്തി (യുകെ) സാറ്റിൻ ഐലൻഡ്, ചിഗോസി ഒബിയോമ (നൈജീരിയ) ദ ഫിഷർമെൻ, ആൻ ടൈലർ (യുഎസ്) സ്പൂൾ ഓഫ് ബ്ലൂ ത്രെഡ്, ഹാന്യ യനാഗിഹാര (യുഎസ്) എ ലിറ്റിൽ ലൈഫ് എന്നീ നോവലുകളാണ് പട്ടികയിൽ ഇടം നേടിയ മറ്റുകൃതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel