കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് തമിഴ്‌നാട്ടിലേക്ക് പോയ പൊലീസ് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു; ഒരു പൊലീസുകാരൻ മരിച്ചു; രണ്ടു പേർക്ക് പരുക്ക്

മധുര: കേസന്വേഷണത്തിന് തമിഴ്‌നാട്ടിലേക്ക് പോയ പൊലീസുകാരൻ മധുരയിൽ വാഹനാപകടത്തിൽ മരിച്ചു. അയിരൂർ സ്റ്റേഷനിലെ പൊലീസുകാരനായ പാലോട് സ്വദേശി ഇസ്മുദ്ദീനാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവർ സഞ്ചരിച്ച കാർ മധുര എയർപോർട്ട് റോഡിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അയിരൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ അന്വേഷിച്ചുപോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News