ഇനി വിളിക്കാനും ‘പെപ്‌സി’; പെപ്‌സി പി1മായി കമ്പനി സ്മാർട്‌ഫോൺ വിപണിയിലേക്ക്

ശീതളപാനീയ നിർമ്മാണരംഗത്തെ ഭീമനായ പെപ്‌സികൊ കമ്പനി സ്മാർട്‌ഫോൺ വിപണിയിലേക്ക്. പെപ്‌സി പി 1 എന്നായിരിക്കും കമ്പനി പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്‌ഫോണിന്റെ പേരെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ് ലോലിപോപ്പിൽ ഇറങ്ങുന്ന ഫോണിൽ 2ജിബി റാം, 16 ജിബി എക്‌സ്പാൻഡബിൾ സ്റ്റോറേജ്, 13എംപി പിൻ ക്യാമറ, 5 എംപി മുൻക്യാമറ എന്നിവയായിരിക്കും പ്രത്യേകതകൾ. തുടക്കത്തിൽ ചൈനിയിൽ മാത്രമായിരിക്കും ഫോൺ ലഭ്യമാകുക. ഈ വർഷമോ, 2016 ആദ്യ പകുതിയിലോ ഫോണും അനുബന്ധ ഉപകരണങ്ങളും കമ്പനി പുറത്തിറക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

അതേസമയം, പെപ്‌സി ഫോൺ നിർമ്മിക്കാൻ സാധ്യതയില്ലെന്നും ലൈസൻസിംഗ് പാർട്ണറായേക്കുമെന്നുമാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ലൈസൻസിംഗ് പാർട്ണറെ കുറിച്ചോ ഫോണിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News