കോഴിക്കോടിനെ കുറിച്ച് എല്ലാം അറിയാം; വിക്കിപ്പീഡിയ മോഡൽ ‘കോഴിപ്പീഡിയ’യുമായി കലക്ടർ ബ്രോ

കോഴിക്കോട്: നവമാധ്യമങ്ങളിലൂടെ പുത്തൻ ആശയങ്ങൾ പങ്കുവച്ചും ജനങ്ങളുമായി ആശയവിനിമയം നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചും ശ്രദ്ധേയനായ ആളാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. ഇപ്പോഴിതാ മറ്റൊരു പുതിയ ആശയവുമായി കോഴിക്കോടിന്റെ സ്വന്തം കലക്ടർ ബ്രോ വീണ്ടുമെത്തുകയാണ്.

കോഴിക്കോട് ജില്ലയെ കുറിച്ച് എല്ലാ വിവരങ്ങളും അറിയുന്നതിനും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനുമായി ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് പ്രശാന്ത് നായർ. കോഴിപ്പീഡിയ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം മാത്രമേ പുറത്തുവരൂ.

ആശയം പ്രശാന്ത് നായർ പങ്കുവയ്ക്കുന്നത് ഇങ്ങനെ: ‘കോഴിക്കോടിനെ പറ്റി നമുക്കറിയുന്ന കാര്യങ്ങളും നമ്മൾ കണ്ടുപിടിക്കുന്ന കാര്യങ്ങളും എല്ലാവരുമായി പങ്കു വെക്കാൻ ഒരു വേദി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം കൂടി ആവുമ്പോൾ കാര്യങ്ങൾ കുറേക്കൂടി ഭംഗിയാവും. നാം ശേഖരിക്കുന്ന വിവരങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ അനവധി ആയിരിക്കും. വികസന പദ്ധതികളുടെ ആസൂത്രണം മുതൽ അവശ്യ വിവരങ്ങളുടെ പൊതു ലഭ്യത, ടൂറിസം, പ്രകൃതി സംരക്ഷണം, അങ്ങനെ അങ്ങനെ പലതും. വിശദമായി അടുത്ത ദിവസം സംസാരിക്കാം. ‘

കലക്ടറുടെ പുതിയ ആശയത്തിന് വൻസ്വീകരണമാണ് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്നത്. നിരവധി പേരാണ് പദ്ധതിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്.

compassionatekozhikode.in സന്ദർശിച്ച സുഹൃത്തുക്കൾ കോഴിപീഡിയ എന്ന തുടങ്ങാനിരിക്കുന്ന ഒരു പ്രൊജക്റ്റിനെ പറ്റി വായിച്ചു കാണ…

Posted by Collector, Kozhikode on Tuesday, October 13, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here