കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കോഴിക്കോട് പത്ത് വിമർതർ മത്സരിക്കാനൊരുങ്ങുന്നു. പയ്യോളി മുൻസിപാലിറ്റിയിൽ 10 വാർഡുകളിലാണ് കോൺഗ്രസ് വിമതർ ഇന്ന് പത്രിക നൽകുക. പി.ശങ്കരനെ അനുകൂലിക്കുന്ന ഐ ഗ്രൂപ്പിലെ ഒരു വിഭാഗമാണ് മത്സര രംഗത്തുള്ളത്.
അതേസമയം, കൊല്ലത്ത് സ്ഥാനാർഥി നിർണയത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കെപിസിസി അന്ത്യശാസന നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനുമാണു അന്ത്യശാസനം നൽകിയത്. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനെ തുടർന്നാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here