പാലക്കാട്: ഗോപികാ പരമേശ്വരന്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. മോയന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നു നല്ല മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ, ഇന്നു മുന്നോട്ടു പഠിക്കാന്‍ ആഗ്രഹവും ആവതില്ലായ്മയുമായി രോഗക്കിടക്കയിലാണ് ഗോപിക. ഇതുവരെ നിര്‍ണയിക്കാനാവാത്ത രോഗമേതെന്നറിയാനുള്ള പരിശോധനകള്‍ക്കു മാത്രം രണ്ടു ലക്ഷം രൂപ വേണം. ദേഹം മുഴുവന്‍ വൃണങ്ങള്‍ ഉണ്ടായി പഴുത്തു പൊട്ടുന്നു. അസഹനീയമായ വേദനയുമാണ് ഗോപികയുടെ രോഗം. പല ഡോക്ടര്‍മാരെ കണ്ടെങ്കിലും ആര്‍ക്കും രോഗം നിര്‍ണയിക്കാനായില്ല.
എണീറ്റ് നില്‍ക്കാനോ ഭക്ഷണം കഴിക്കാന്‍ പോലുമോ വയ്യ.
കരിങ്കരപുള്ളി ലക്ഷം വീട് കോളനിയിലെ പണി പാതിക്കു നിര്‍ത്തിയ വീട്ടില്‍ മരുന്നിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഗോപികയും കുടുംബവും. പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും ആകാത്ത മകളുടെ അടുത്ത് പെയിന്റിംഗ് തൊഴിലാളിയായ അച്ഛനും കൂലിവേലക്കാരിയായ അമ്മയും. രണ്ടാള്‍ക്കും ജോലിക്ക് പോകാന്‍ ആകുന്നില്ല. പഠനം നിര്‍ത്തി മൂത്ത ചേച്ചിയും അനിയനും കൂലി പണി ചെയ്തു കുടുംബം പോറ്റുന്നു.
രോഗ നിര്‍ണയത്തിന് മാത്രം രണ്ടു ലക്ഷം രൂപ ചെലവു വരും എന്നാണ് തൃശൂര്‍ ജുബിലീ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വീട്ടില്‍ വില്‍ക്കാന്‍ ബാക്കിയൊന്നുമില്ലാതായതോടെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് ബന്ധുക്കള്‍. കരിങ്കരപുള്ളിയിലെ കാരുണ്യ വാര്‍ധക്യ ശുശ്രൂഷാ കേന്ദ്രത്തിലെ പി മധുസൂദനനാണ് സഹായത്തിമുള്ളത്. വീട്ടില്‍ കാണാന്‍ വരുന്നവരോടെല്ലാം ഗോപിക കൈകൂപ്പി പറയുകയാണ് എന്നെ രക്ഷിക്കണം. എനിക്ക് ജീവിക്കണം. പഠിക്കണം. മകളുടെ ആഗ്രഹം കണ്ടു മാതാപിതാക്കള്‍ തങ്ങളെ സഹായിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ കഴിയുകയാണ്. ഗോപികയുടെ അച്ഛന്‍ പരമേശ്വരന്റെ നമ്പര്‍ 9349356147.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here