കാശിക്കല്ല, പോകേണ്ടത് ജയിലിലേക്ക്; വെള്ളാപ്പള്ളിയോട് വിഎസ്

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കാശിക്കല്ല, പൂജപ്പുരയിലേക്കാണ് പോകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. മോഡിയുടെ മണ്ഡലമായത് കൊണ്ടാണോ കാശിക്ക് പോകുമെന്ന് പറഞ്ഞതെന്നും വിഎസ് പരിഹസിച്ചു.

ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here