ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക ജയില്‍മുറികള്‍; വിയ്യൂര്‍ ജയിലില്‍ നടപ്പാക്കുന്ന പരിഷ്‌കാരം മാതൃകയാകും

തൃശൂര്‍: സമൂഹത്തിന്റെ വിവിധ കോണുകളില്‍ അപമാനത്തിനും അവഹേളനത്തിനും ഇരയാകുന്ന ഭിന്നലൈംഗിക ശേഷിയുള്ളവര്‍ക്കായി കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം. ഭിന്നലൈംഗിക ശേഷിയുള്ളവരില്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേക ജയില്‍മുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. വിയ്യൂര്‍ ജയിലിലായിരിക്കും ഇവര്‍ക്കായി പ്രത്യേക ജയില്‍ നിര്‍മിക്കുന്നത്.

ഇത്രയും കാലം ഭിന്നലൈംഗികശേഷിയുള്ളവരെ സ്ത്രീകള്‍ക്കോ പുരുഷന്‍മാര്‍ക്കോ ഉള്ള സെല്ലുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഈ സെല്ലുകളില്‍ ഇവര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നു എന്ന ആരോപണം ശക്തമായിരുന്ന സാഹചര്യത്തിലാണ് പ്രത്യേക ജയില്‍ തുറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനം രൂപീകരിച്ച പ്രത്യേക നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

നിലവില്‍ കേരളത്തില്‍ ജയിലിലെത്തുന്ന പല ഭിന്നലിംഗക്കാരും ഇക്കാര്യം വെളിപ്പെടുത്താറില്ല. സംസ്ഥാനത്തെ 52 ജയിലുകളിലായുള്ള എണ്ണായിരം തടവുകാരില്‍ മുപ്പതോളം പേര്‍ മാത്രമാണ് ഇക്കാര്യം ജയില്‍ അധികാരികള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അതിലേറെപ്പേര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്താകെ ഇരുപത്തയ്യായിരം ഭിന്നലൈംഗികശേഷിയുള്ളവരുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here