പ്രിയങ്ക ചോപ്രയ്ക്ക് ഹോളിവുഡ് പുരസ്‌കാരത്തിന് ശുപാര്‍ശ; പുരസ്‌കാരം ക്വാന്‍ഡിക്കോയിലെ അഭിനയത്തിന്

ലോസ് ആഞ്ചലസ്: ഹോളിവുഡ് ടിവി സീരിയലില്‍ അഭിനയിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതി നേടിയ പ്രിയങ്ക ചോപ്ര വീണ്ടും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിക്കുന്നു. കാര്യങ്ങള്‍ ശുഭകരമായി നടന്നാല്‍ പ്രിയങ്കയെ തേടി ഹോളിവുഡ് പുരസ്‌കാരവും എത്തിയേക്കും. പ്രിയങ്കയെ പുതിയ ടിവി സീരിയലിലെ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡാണ് പുരസ്‌കാരത്തിന് പ്രിയങ്കയുടെ പേര് ശുപാര്‍ശ ചെയ്തത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്‍ഡിക്കോയിലെ അഭിനയത്തിനാണ് പ്രിയങ്കയ്ക്ക് പുരസ്‌കാരത്തിന് നോമിനേഷന്‍.

ടിവി ഷോകള്‍, മ്യൂസിക് ആര്‍ട്ടിസ്റ്റുകള്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവര്‍ക്ക് വ്യത്യസ്ത കാറ്റഗറികളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കാറുള്ളത്. പൊതുജനങ്ങള്‍ വോട്ടു ചെയ്താണ് ഓരോ കാറ്റഗറികളിലും പുരസ്‌കാരജേതാക്കളെ നിര്‍ണയിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ ആദ്യ അഞ്ച് നോമിനേഷനുകള്‍ നവംബര്‍ മൂന്നിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പീപ്പിള്‍സ്‌ചോയ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. പീപ്പിള്‍സ് ചോയ്‌സിന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും വോട്ട് രേഖപ്പെടുത്താം. ഈമാസം 22 വരെ വോട്ടു രേഖപ്പെടുത്താന്‍ അവസരമുണ്ട്. ജനുവരി ആറിനാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News