തമിഴ്‌തൊഴിലാളികളെ തീവച്ചുകൊന്ന കേസില്‍ പ്രതി തോമസ് ആല്‍വാ എഡിസണ് വധശിക്ഷ; കൊലപാതകമുണ്ടായത് ശമ്പള തര്‍ക്കത്തെ തുടര്‍ന്ന്

കൊച്ചി: ശമ്പളത്തര്‍ക്കത്തെത്തുടര്‍ന്നു തമിഴ്‌നാട്ടുകാരായ മൂന്നു തൊഴിലാളികളെ തീവച്ചു കൊന്ന കേസില്‍ കരാറുകാരനായ തമിഴ്‌നാട് സ്വദേശി തോമസ് ആല്‍വാ എഡിസണ് വധശിക്ഷ. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ഫെബ്രുവരി 22നായിരുന്നു സംഭവം.

തൂത്തുക്കുടി സ്വദേശികളായ വിജയ്, സുരേഷ്, ഡെഫി എന്നിവരാണ് മരിച്ചത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലി നടത്തുന്ന തോമസ് ആല്‍വാ എഡിസണ്‍, ശമ്പളക്കുടിശ്ശികയായി 14,000 രൂപ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ രാത്രിയില്‍ വാക്ക് തര്‍ക്കം നടന്നു. തുടര്‍ന്ന് രാത്രി ഒരു മണിയോടെ തോമസ് ആല്‍വാ എഡിസണ്‍ ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. രണ്ട് വര്‍ഷം നീണ്ട വിചാരണക്കെടുവിലാണ് അഡീ. സെഷന്‍സ് ജഡ്ജി കെ ശരത്ചന്ദ്രന്‍ ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News