ആന്തൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് എതിരില്ല; ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി ശ്യാമളടീച്ചര്‍ അടക്കം 10 വാര്‍ഡുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് ജയം

കണ്ണൂര്‍: കണ്ണൂരില്‍ പുതിയതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയിലെ 10 ഡിവിഷനുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഏഴിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ഏകപക്ഷീയമായി ജയിച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി കെ ശ്യാമള ടീച്ചര്‍ക്കും എതിരില്ല.

എം വി ഗോവിന്ദന്‍മാസ്റ്ററുടെ ഭാര്യയാണ് പി കെ ശ്യാമള ടീച്ചര്‍. 2,2,5,19,23,25,26,27 വാര്‍ഡുകളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തത്. ഇക്കുറി പഞ്ചായത്തു വിഭജനം നടത്തിയപ്പോള്‍ തളിപ്പറമ്പ് നഗരസഭ വിഭജിച്ചാണ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചത്. ഏറെ വിമര്‍ശനമുയര്‍ത്തിയ നഗരസഭാ വിഭജനമായിരുന്നു ഇത്. തളിപ്പറമ്പ് നഗരസഭയില്‍ യുഡിഎഫിന് ജയമുറപ്പിക്കാനാണ് നീക്കമെന്നായിരുന്നു ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here