തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച പ്രേമം വിവാദങ്ങള്‍ ഒഴിവാക്കി ഇനി ഒറിജിനലിലേക്ക്. പ്രേമം സിനിമയുടെ ഒരിജിനല്‍ സിഡിയും ഡിവിഡിയും ഇനി വാങ്ങാം. സിനിമ പുറത്തിറങ്ങി നൂറുനാള്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് സിനിമയുടെ ഡിവിഡിയും പുറത്തിറക്കിയത്. സത്യം വീഡിയോസാണ് ഡിവിഡിയും സിഡിയും വിപണിയില്‍ എത്തിക്കുന്നത്. ചിത്രം പുറത്തിറങ്ങി മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പ്രചരിച്ചതോടെ ചിത്രം വിവാദത്തിലായിരുന്നു.
ഏപ്രില്‍ 29നാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമം തിയറ്ററുകളിലെത്തിയത്. അന്യഭാഷാ സിനിമകളെയും അതേദിവസം തിയറ്ററുകളിലെത്തിയ പൃഥ്വിരാജ്-നിവിന്‍ പോളി ചിത്രം ‘ഇവിടെ’യെയും തറപറ്റിച്ചാണ് പ്രേമം 25 ദിവസം കൊണ്ട് 25 കോടി കളക്ഷന്‍ പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 25 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രവുമായി പ്രേമം. ചിത്രം 25 നാള്‍ പിന്നിടുമ്പോഴാണ് സെന്‍സര്‍ കോപ്പി എന്ന് രേഖപ്പെടുത്തിയ പകര്‍പ്പാണ് ഇന്റര്‍നെറ്റിലൂടെയും കടകള്‍ വഴിയും പ്രചരിക്കപ്പെട്ടത്.
ഇതേതുടര്‍ന്ന് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് അംഗമായ എല്ലാ സിനിമാ സംഘടനകളില്‍ നിന്നും രാജി വച്ചു. അന്വേഷണങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിലെ താല്‍കാലിക ജീവനക്കാര്‍ പ്രതികളായെങ്കിലും സിനിമയുടെ കളക്ഷനെ വ്യാജപതിപ്പ് സാരമായി ബാധിച്ചു. മലയാളത്തിലെ സര്‍വകാല റെക്കോഡുകള്‍ തകര്‍ത്തേക്കുമെന്ന് വിലയിരുത്തപ്പെട്ട ചിത്രം നാല്‍പ്പത്തിയഞ്ച് കോടിയോളമാണ് തിയറ്ററുകളില്‍ നിന്ന് ആകെ സമ്പാദിച്ചത്. സിനിമ ഇരുപത്തിയഞ്ച് ദിനം പിന്നിട്ട ശേഷമാണ് സാറ്റലൈറ്റ് അവകാശവും ഡിവിഡി റൈറ്റ്‌സും വിറ്റുപോയത്.
Grab your cd’s 🙂
Posted by Nivin Pauly on Wednesday, October 14, 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here