ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 22 റണ്‍സ് ജയം; പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പം

ഇന്‍ഡോര്‍: ബൗളര്‍മാര്‍ കളംനിഞ്ഞ് കളിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആവേശജയം. ദക്ഷിണാഫ്രിക്കയെ 22 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 43.4 ഓവറില്‍ 225 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 51 റണ്‍സെടുത്ത ഡുപ്ലെസിസും 36 റണ്‍സെടുത്ത ഡുമിനിയും ഒഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. ഭുവനേശ്വര്‍ കുമാറും അക്ഷര്‍ പട്ടേലും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. ഓപ്പണിംഗും മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയമായ മത്സരത്തില്‍ നായകന്‍ ധോണിയുടെയും അജിന്‍ക്യ രഹാനെയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രഹാനെ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ധോണി 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡെയ്ല്‍ സ്റ്റെയ്ന്‍ മൂന്നും മോണ്‍ മോര്‍ക്കലും ഇമ്രാന്‍ താഹിറും രണ്ടുവീതവും വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News