സ്മാര്‍ട്‌ഫോണോ ലാപ്‌ടോപ്പോ സ്മാര്‍ട് വാച്ചോ; ഉപകരണം ഏതുമാകട്ടെ; ഒരേസമയം വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്ന സംവിധാനം വരുന്നു

സ്മാര്‍ട്‌ഫോണ്‍ ആയാലും സ്മാര്‍ട് വാച്ചായാലും ലാപ്‌ടോപ്പായാലും നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചാര്‍ജ് ചെയ്യുക എന്നത്. ഒരേസമയം ഇതില്‍ എല്ലാം ചാര്‍ജ് ചെയ്യേണ്ട അവസ്ഥ വന്നാല്‍ പറയുകയും വേണ്ട. ബുദ്ധിമുട്ടാണ്. എന്നാല്‍, ഇനി വിഷമിക്കേണ്ട. എല്ലാം ഒരേസമയം വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. വ്യത്യസ്ത ബ്രാന്‍ഡുകളുടെ വ്യത്യസ്ത ഉപകരണങ്ങള്‍ ഈ യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വഴി ഒരേസമയം ചാര്‍ജ് ചെയ്യാം. വയര്‍ലെസ് ആണെങ്കിലും ഓരോ ഉപകരണവും സപ്പോര്‍ട്ട് ചെയ്യുന്ന വയര്‍ലെസ് സ്റ്റാന്‍ഡാര്‍ഡോ, ഫ്രീക്വന്‍സിയോ ഇതിന് തടസ്സമാകില്ല.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-സാന്‍ ഡിയഗോയിലെ ഗവേഷകരാണ് ഈ യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതുവരെ ഇത്തരത്തില്‍ ഒരു ഉപകരണം ഇറങ്ങിയിട്ടില്ലെന്ന് സര്‍വകലാശാലയിലെ പ്രൊഫസര്‍ പാട്രിക് മെഴ്‌സിയര്‍ പറഞ്ഞു. ഇത്രയും ഉയര്‍ന്ന എഫിഷ്യന്‍സിയില്‍ രണ്ട് വ്യത്യസ്ത ഫ്രീക്വന്‍സിയില്‍ ഒരേസമയം ചാര്‍ജ് ചെയ്യാവുന്ന ഉപകരണം ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ല. യൂണിവേഴ്‌സല്‍ വയര്‍ലെസ് ചാര്‍ജര്‍ മറ്റൊരു പ്രധാന പ്രശ്‌നവും ഇല്ലാതാക്കുന്നുണ്ട്. നിലവിലെ വയര്‍ലെസ് ചാര്‍ജര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ യൂണിവേഴ്‌സലിനുണ്ടാവില്ല. ഒരേ സ്റ്റാന്‍ഡാര്‍ഡിലുള്ള ഉപകരണങ്ങള്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ എന്നതാണ് ക്യു ഐ, പവര്‍മാറ്റ്, റീസെന്‍സ് എന്നീ വയര്‍ലെസ് ചാര്‍ജറുകളുടെ പ്രധാന പ്രശ്‌നം.

ഈ ഒരു സാഹചര്യം ഒഴിവാക്കാനാണ് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് പാട്രിക് മെഴ്‌സിയര്‍ പറയുന്നു. ഇത് യൂണിവേഴ്‌സലാണ്. മാത്രവുമല്ല, ഏത് സ്റ്റാന്‍ഡാര്‍ഡിലുള്ള ഉപകരണവും സപ്പോര്‍ട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഏത് സ്റ്റാന്‍ഡാര്‍ഡിലുള്ള ഉപകരണമാണ് നിങ്ങളുടേതെന്ന് നിങ്ങള്‍ ചിന്തിക്കേണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. നിലവില്‍ ക്യുഐയും പവര്‍മാറ്റും 200 കിലോഹ്ട്‌സ് ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തിക്കുക. ഇതിനപ്പുറത്തേക്ക് ഫ്രീക്വന്‍സി ലഭിക്കില്ല. റീസെന്‍സ് അല്‍പംകൂടി കൂടുതലാണ്. 6.78 മെഗാഹെട്‌സ് ആണ് ഫ്രീക്വന്‍സി. എന്നാല്‍, യൂണിവേഴ്‌സല്‍ അങ്ങനെയല്ല. ഏതു ഫ്രീക്വന്‍സിയിലും ചാര്‍ജര്‍ പ്രവര്‍ത്തിക്കും.

എന്നാല്‍, ഇത്തരത്തില്‍ ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒറ്റ ചാര്‍ജര്‍ എന്ന ആശയം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് ഒരേസമയം വിവിധ ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് പാട്രിക് മെഴ്‌സിയര്‍ പറയുന്നു. ഇതിനായി ഒരു ചാര്‍ജിംഗ് പ്ലാറ്റ്‌ഫോം ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് എല്ലാ പവര്‍ സ്റ്റാന്‍ഡാര്‍ഡുകളെയും സപ്പോര്‍ട്ട് ചെയ്യുന്ന ഫ്രീക്വന്‍സി ഈ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കും. ഗവേഷകര്‍ ഇതിന് പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News