നേതാജിയുടെ തിരോധാനം: രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍; കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ജനുവരിയോടെ രേഖകള്‍ പുറത്തുവിടുമെന്ന് നേതാജിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നേതാജിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്ന കുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

നേതാജിയുടെ തിരോധാനം സംബന്ധിച്ച 64 രഹസ്യഫയലുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള നേതാജിയുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

റഷ്യ, ജപ്പാന്‍, ചൈന, അമേരിക്ക, യുകെ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാജിയുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി കത്തയക്കണമെന്നും കുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. നേതാജിയുടെ 50 അംഗ കുടുംബാംഗങ്ങളെ സ്വീകരിക്കുന്നത് അവേശകരമെന്ന് മന്‍കി ബാത്തിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേതാജിയുടെ തിരോധാനം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വ്യക്തത കൈവരിക്കുന്ന ഫയലുകള്‍ പുറത്ത് കൊണ്ടുവരുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് സുബാഷ് ചന്ദ്ര ബോസിന്റെ അനന്തരവന്‍ അഭിജിത്ത് റായി പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയുടെ കൈവശമുള്ള 70ജിബി ഫയലുകള്‍ പരസ്യപെടുത്തുന്നത് അതിന് സഹായകമാകുമെന്നും അഭിജിത്ത് റായി കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News