പ്രേമമെന്നാല്‍ എന്താണു പെണ്ണേ; അമര്‍ അക്ബര്‍ അന്തോണിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

ഏറെ ഹിറ്റായ മഞ്ഞാടും എന്ന ആദ്യഗാനത്തിനു ശേഷം അമര്‍ അക്ബര്‍ അന്തോണിയിലെ രണ്ടാംഗാനവും പുറത്തിറങ്ങി. പ്രേമം എന്നാല്‍ എന്താണു പെണ്ണേ, അത് കരളിനുള്ളിലെ തീയാണു പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും നാദിര്‍ഷായാണ്. ആദ്യഗാനം പോലെ തന്നെ നൃത്തരംഗങ്ങള്‍ അടങ്ങിയതാണ് രണ്ടാംഗാനവും.

കുടുംബത്തോടും സമൂഹത്തോടും ഒരു ഉത്തരവാദിത്തവും കാണിക്കാതെ നടക്കുന്ന അമര്‍ അക്ബര്‍ അന്തോണി എന്നീ മൂന്നു പേരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഇനിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News