ഷാങ്ഹായ്: തനിക്ക് ഇന്നും പിടിതരാതെ നില്‍ക്കുന്നത് റോജര്‍ ഫെഡററുടെ റെക്കോര്‍ഡുകളാണെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. തന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ആദ്യത്തേത് ഫെഡററുടെ 17 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു. എന്നാലും ഫെഡററുടെ റെക്കോര്‍ഡ് ചോദ്യം ചെയ്യപ്പെടാത്തതൊന്നുമല്ലെന്നും ജോക്കോവിച്ച് പറഞ്ഞു. ഈവര്‍ഷം നാല് പ്രധാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലും ഫൈനല്‍ കളിച്ച ജോക്കോവിച്ച് അതില്‍ മൂന്നിലും കിരീടം ചൂടിയിരുന്നു.
ഒന്നും അസാധ്യമല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് താന്‍. ഫെഡററുടെ റെക്കോര്‍ഡ് കീഴടക്കാന്‍ ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്ന് തനിക്കറിയാം. പക്ഷേ ഇപ്പോഴും ആളുകള്‍ അതേക്കുറിച്ച് തന്നെ സംസാരിക്കുന്നത് തന്നെ അലോസരപ്പെടുത്തുന്നുണ്ട്. തനിക്കും അത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും ജോക്കോവിച്ച് പറഞ്ഞു. പക്ഷേ ഇനിയും ഏറെ വര്‍ഷങ്ങള്‍ തനിക്കുണ്ടെന്ന് താന്‍ കരുതുന്നു.
പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡ് നിലനിന്നത് ഏഴുവര്‍ഷമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡററുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ തനിക്ക് ഇനിയും സമയമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞത്. 2009-ലാണ് ഫെഡറര്‍ സംപ്രസിന്റെ റെക്കോര്‍ഡ് മറികടന്നത്. 34 കാരനായ ഫെഡറര്‍ ഇതുവരെ 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം നേട്ടം പത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here