പത്ത് ജില്ലകളിലായി 89,344 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ മലപ്പുറത്ത്; അന്തിമ കണക്കില്‍ പത്രിക ഒരു ലക്ഷം കവിയും

സംസ്ഥാനത്ത് 10 ജില്ലകളിലായി 89,344 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. നാല് ജില്ലകളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിച്ച കണക്കുകള്‍ അനുസരിച്ച് 10 ജില്ലകളിലായി 27,492 പുരുഷ സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 26, 635 വനിതകളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായിരുന്ന ഇന്നുവരെ ഏറ്റവും അധികം പത്രിക നല്‍കിയത് മലപ്പുറം ജില്ലയിലാണ്. 18,651 പത്രികകള്‍. വയനാട്ടിലാണ് ഏറ്റവും കുറവ്. 4,775 പത്രികകള്‍. ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളുടെ
എണ്ണമാണ് ഇനി പുറത്തുവരാനുള്ളത്. ഇതുകൂടി ലഭ്യമായാല്‍ ആകെ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം ഒരു ലക്ഷം കവിയും.

ലഭ്യമായ കണക്ക് അനുസരിച്ച് കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവും അധികം നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. 737 എണ്ണം. കൊല്ലത്ത് 463ഉം കോഴിക്കോട് 401ഉം പത്രികകള്‍ ലഭിച്ചു. പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 289 പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. എണണാകുളം കോര്‍പ്പറേഷനിലെ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.

പത്ത് ജില്ലാ പഞ്ചായത്തുകളിലായി 1,280 പേര്‍ ജനവിധി തേടുന്നു. ിതിലും മലപ്പുറമാണ് മുന്നില്‍. 1,889 പേര്‍. കുറവ് കാസര്‍ഗോഡ് ആണ്. 345 പേര്‍. മറ്റ് നാല് ജില്ലകളിലെ കണക്കുകൂടി പുറത്തുവന്നാലേ അന്തിമ കണക്കുകള്‍ വ്യക്തമാകൂ. കഴിയും വേഗം പൂര്‍ണ്ണ കണക്ക് പുറത്തുവിടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News