ആട് ആന്റണിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു; തെളിവെടുപ്പിനായി പാരിപ്പളളിയിൽ കൊണ്ടുവരും

കൊല്ലം: പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി ആട് ആന്റണിയെ ഇന്ന് പാരിപ്പളളിയിൽ കൊണ്ടുവരും. വർക്കലയിൽ ആയുധം ഉപേക്ഷിച്ച സ്ഥലത്തും ഇന്ന് തെളിവെടുപ്പ് നടത്തും.

അതേസമയം, ആട് ആന്റണിക്ക് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനം. പിടിയിലായത് ആട് ആന്റണി തന്നെയാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ഇയാളുടെ തിരിച്ചറിയൽ രേഖകൾ എല്ലാം ശെൽവരാജ് എന്ന പേരിൽ ആയതിനാൽ ഭാവിയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. കോടതിയിൽ ഹാജരാക്കുമ്പോൾ താൻ ആട് ആന്റണിയല്ലെന്നും ശെൽവരാജ് ആണെന്നും ഇയാൾ പറഞ്ഞാൽ അത് തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പാലക്കാടു വച്ചാണ് ആട് ആന്റണിയെ പൊലീസ് പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News