പൊമ്പിള്ളൈ ഒരുമൈ സമരം അവസാനിപ്പിച്ചു; ആനുകൂല്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും സമരമെന്ന് നേതാക്കൾ

തിരുവനന്തപുരം: മൂന്നാറിൽ പൊമ്പിള്ളൈ ഒരുമൈ പ്രവർത്തകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. കൂലി വർധനവ് സംബന്ധിച്ച ചർച്ചകൾ വിജയിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ബോണസ് ഇരുപത് ശതമാനം വർധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ അഞ്ചിനാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു.
തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന പ്ലാന്റേഷൻ ലേബർ സമിതി യോഗത്തിൽ തൊഴിലാളികളുടെ കൂലി സംബന്ധിച്ച് ധാരണയായിരുന്നു. ധാരണയനുസരിച്ച് തേയില തോട്ടം തൊഴിലാളികൾക്ക് 301 രൂപ മിനിമം കൂലി ലഭിക്കും. നുള്ളുന്ന തേയിലയുടെ അളവ് 21ൽ നിന്ന് 25 കിലോയാക്കി ഉയർത്തും. റബ്ബർ പ്ലാന്റേഷൻ തൊഴിലാളികളുടെ കൂലി 317ൽ നിന്ന് 381 രൂപയായി ഉയർത്തി. 64 രൂപയാണ് വർദ്ധിപ്പിക്കാൻ ധാരണയായത്. കൂലി വർദ്ധനയിൽ മാത്രമാണ് ധാരണയായത്. അന്തിമ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പിഎൽസി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here