ആപ്പിലായി ആപ്പിള്‍; അമേരിക്കന്‍ പേറ്റന്റ് നിയമം ലംഘിച്ചതിന് 6 കോടി രൂപ പിഴ; ചിപ്പ് കോപ്പിയടിയെന്ന് കണ്ടെത്തി

വിസ്‌കോസിന്‍ (യുഎസ്): പേറ്റന്റ് നിയമം ലംഘിച്ചതിന് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ പിഴയായി നല്‍കേണ്ടിവന്നത് കോടികള്‍. അമേരിക്കയിലെ വിസ്‌കോസിന്‍ സര്‍വകലാശാലയാണ് ആപ്പിലിനെ നിയമക്കുരുക്കില്‍ കുടുക്കിയത്. പേറ്റന്റ് നിയമം ലംഘിച്ചാണ് ആപ്പിള്‍ ഫോണിലെ ചിപ്പ് ഉപയോഗിച്ചതെന്ന് അമേരിക്കയിലെ മാഡിസണ്‍ ജില്ലാ കോടതി കണ്ടെത്തി. ഐ ഫോണ്‍ സിക്‌സ്, സിക്‌സ് പ്ലസ് ഫോണുകളില്‍ ഉപയോഗിച്ച ചിപ്പ് നേരത്തെ പേറ്റന്റ് നേടിയവരുടെ അനുമതി ഇല്ലാതെയാണ് ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി. ഐ ഫോണുകളിലെ പ്രൊസസറുകളുടെ ക്ഷമത കൂട്ടാന്‍ ആപ്പിള്‍ ഉപയോഗിച്ച ചിപ്പാണ് നിയമക്കുരുക്കില്‍പ്പെട്ടത്.

വിസ്‌കോസിന്‍ സര്‍വകലാശാല പുറത്തിറക്കിയ ഐപാഡില്‍ ഉപയോഗിച്ച സാങ്കേതികവിദ്യ ആപ്പിള്‍ പകര്‍ത്തിയെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. എന്നാല്‍ ആരോപണം ആപ്പിള്‍ നിഷേധിച്ചു. പേറ്റന്‍് നിയമം ലംഘിച്ചിട്ടില്ലെന്നായിരുന്നു ആപ്പിള്‍ കമ്പനി അധികൃതരുടെ നിലപാട്. പേറ്റന്റ് നിയമം ലംഘിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അതോറിറ്റിയെ ബോധ്യപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമം ആദ്യമേ പാളി.

പേറ്റന്റ് നിയമം ലംഘിച്ചതിന് അമേരിക്കയിലെ ജില്ലാ കോടതി 6 കോടിയോളം രൂപയാണ് ആപ്പിളിന് പിഴ ശിക്ഷ വിധിച്ചത്. വിസ്‌കോസിന്‍ സര്‍വകലാശാലയിലെ മുന്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ സംഘടനയാണ് ആപ്പിളിനെതിരെ പേറ്റന്റ് നിയമം ലംഘിച്ചെന്ന് കാട്ടി ഹര്‍ജി നല്‍കിയത്. പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടന 2009ല്‍ ഇന്റല്‍ കോര്‍പ്പറേഷനെതിരെയും പേറ്റന്റ് നിയമം ലംഘിച്ചതിന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കി അന്ന് ഇന്റല്‍ കേസില്‍ നിന്ന് തലയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News