ബീഹാർ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ദില്ലി: ബീഹാർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആറു ജില്ലകളിലെ 32 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, സ്പീക്കർ ഉദയ് നാരായൺ ചൗധരി തുടങ്ങിയവർ രണ്ടാം ഘട്ടത്തിൽ ജനവിധി തേടും.

നക്‌സൽ സ്വാധീന മേഖലകളായ ആറ് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നക്‌സൽ ഭീഷണി കണക്കിലെടുത്ത് പോളിങ്ങ് സമയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന വേട്ടെടുപ്പ് 11 മണ്ഡലങ്ങളിൽ വൈകുന്നേരം മൂന്നു മണിക്കും 12 മണ്ഡലങ്ങളിൽ നാലു മണിക്കും അവസാനിക്കും. സംസ്ഥാന പൊലീസും അർദ്ധ സൈനിക വിഭാഗവും ഉൾപ്പെടെ അറുപതിനായിരം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിനിയോഗിച്ചിരിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പിൽ 57 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്. ജെഡിയു നേതാവും മന്ത്രിയുമായ അവ്‌ദേശ് കുശ്വാഹ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്കാമറ ദൃശ്യങ്ങൾ പുറത്തുവന്നതാണ് രണ്ടാംഘട്ട പ്രചരണത്തിൽ മഹാസഖ്യത്തിനെതിരെ ബിജെപി പ്രധാന ആയുധമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർ ബീഹറിൽ ക്യാമ്പ് ചെയ്താണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. മഹാസഖ്യത്തിനു വേണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് ലല്ലു പ്രസാദ് യാദവ് എന്നിവർ ദ്രാദ്രി സംഭവത്തിൽ പിടിച്ചായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രചരണം നയിച്ചത്.മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, സ്പീക്കർ ഉദയ് നാരായൺ ചൗധരി, മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News