കേന്ദ്ര സർക്കാരിന്റെ സന്ദേശവാഹകനായി ദിലീപ് കുമാർ പാകിസ്ഥാനിലേക്ക് രഹസ്യ സന്ദർശനം നടത്തിയിരുന്നു; വെളിപ്പെടുത്തൽ നടത്തിയത് പാക് മുൻ വിദേശകാര്യമന്ത്രി

ദില്ലി: കേന്ദ്ര സർക്കാരിന്റെ പ്രത്യേക സന്ദേശവാഹകനായി നടൻ ദിലീപ് കുമാർ പാകിസ്ഥാനിലേക്ക് രണ്ടു തവണ രഹസ്യ സന്ദർശനം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. പാക് മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

മുഹമ്മദ് സിയാഉൽ ഹഖ് പാക് പ്രസിഡന്റായിരുന്ന സമയത്താണ് പാക് വംശജൻ കൂടിയായ ദിലീപ് കുമാറിനെ സന്ദേശവുമായി ആദ്യം പാകിസ്ഥാനിലേക്ക് അയച്ചത്. 1999ൽ കാർഗിൽ യുദ്ധത്തിന്റെ സമയത്ത് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകാതിരിക്കാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും ദിലീപിനെ കേന്ദ്രം പാകിസ്ഥാനിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. നടിയും ദിലീപിന്റെ ഭാര്യയുമായ സൈറാ ബാനുവാണ് ഇത് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ‘നീതർ എ ഹാക്ക് നോർ എ ഡവ്’ എന്ന പുസ്തകത്തിന്റെ പ്രതി ദിലീപിന് നൽകിയശേഷമാണ് മഹ്മൂദ് കസൂരി ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News