ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണ സാധ്യത; അലഹബാദിൽ രണ്ടു പേർ പിടിയിൽ; രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഉത്തർപ്രദേശിലു രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നാണ് വിവരങ്ങൾ.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിട്ടുണ്ട്. വിഎച്ച്പി നേതാക്കളായ അശോക് സിങ്കാൾ, പ്രവീൺ തൊഗാഡിയ എന്നിവർക്ക് നേരെയും ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേർ അലഹബാദിൽ പിടിയിലായതായും വിവരങ്ങളുണ്ട്. യുപി വിദാൻ സഭ, അലഹബാദ് ഹൈക്കോടതി, കാൺപൂർ റെയിൽവേ സ്റ്റേഷൻ, മുൻ സൈനിക ഉദ്യോഗസ്ഥരുടെ വസതികൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News