പത്തൊമ്പതാണ്ടിന് ശേഷം വസന്തയുടെ കഥകള്‍ വീണ്ടും വായനക്കാരിലേക്ക്; കഥകളും നോവലും ഇന്നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: പത്തൊമ്പതു വര്‍ഷം മുമ്പ് എഴുത്തില്‍നിന്നു വിസ്മൃതിയിലേക്കു മാഞ്ഞ വസന്തയുടെ കഥകളും നോവലും ഇന്നു പ്രകാശനം ചെയ്യുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ലില്‍ നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി നോവല്‍ ‘ഈര്‍ക്കിലില്ലാത്ത ഓലയില’യും ഡോ. ടി എന്‍ സീമ ‘മഞ്ചാടിയില്‍ ഒരഗ്‌നിക്കൂട്’ എന്ന കഥാസമാഹാരവും പ്രകാശനം ചെയ്യും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്ത് ഏറെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിത്. പുസ്തകരൂപത്തില്‍ പുറത്തുവരുന്നത് ആദ്യമാണ്.

ചന്ദ്രമതി, വസന്തയുടെ സഹോദരി സി കൃഷ്ണ കുമാരി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ആര്‍ പാര്‍വ്വതീദേവി അധ്യക്ഷയാകും. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ വി കുഞ്ഞികൃഷ്ണന്‍, കെ എം വേണുഗോപാല്‍, പ്രിയാ വര്‍ഗ്ഗീസ്, പ്രൊഫ. ബി ലക്ഷ്മികുമാരി, ആര്‍ ശ്രീധര്‍, ഡോ. പ്രിയാ നായര്‍, പ്രൊഫ. ടി എ ഉഷാകുമാരി, ഡോ. എ ജി ഒലീന എന്നിവര്‍ പങ്കെടുക്കും. സമതയാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വസന്ത കോളേജ് വിദ്യാര്‍ഥിനിയായിരിക്കെ കൗമുദി ആഴ്ചപതിപ്പിലാണ് ‘ഈര്‍ക്കിലില്ലാത്ത ഓലയില’ എന്നനോവല്‍ പ്രസിദ്ധീകരിച്ചത്. കോളേജ് അധ്യാപികയായ വസന്ത എഴുത്തുകാരി എന്ന നിലയില്‍ തിരിച്ചറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് വിസ്മൃതിയിലേക്ക് മാഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News