ദില്ലി: സ്റ്റീൽ നിർമ്മിത എൽപിജി സിലിണ്ടറുകൾക്ക് പകരം സുതാര്യമായ സിലിണ്ടറുകൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സ്റ്റീൽ നിർമ്മിതമായ നിലവിലെ സിലിണ്ടറുകൾ മാറ്റി സുതാര്യ സിലിണ്ടറുകൾ കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ തീരുമാനം. അങ്ങനെയെങ്കിൽ നിലവിൽ 1400 രൂപയായിരുന്ന എൽപിജി സിലിണ്ടറുകൾക്ക് ഇനി മുതൽ ഉപഭോക്താക്കൾ 3000 രൂപ കൊടുക്കേണ്ടി വരും.
സുതാര്യ സിലിണ്ടറുകൾ നിർമ്മിക്കാനുള്ള കരാർ വിദേശകമ്പനികൾക്ക് നൽകാനുമാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം പ്രതിനിധികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പധ്രാൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിലിണ്ടറുകളിലെ ഗ്യാസിന്റെ അളവിൽ കുറവുണ്ടാവുന്ന എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം.
Get real time update about this post categories directly on your device, subscribe now.
Discussion about this post