മല, കയറ്റം, കുന്ന്.. അട്ടയുടെ കടി; 7000 കണ്ടിയെ കുറിച്ച് സംവിധായകനും താരങ്ങളും സംസാരിക്കുന്നു; വീഡിയോ കാണാം

7000-KANDI

അനിൽ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രമായ ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടിയുടെ ക്യാരക്ടർ വീഡിയോ പുറത്ത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും വിവരിക്കുന്ന വീഡിയോയിൽ അനിൽ രാധാകൃഷ്ണമേനോനും നായകൻ കുഞ്ചക്കോബോബനും നായിക റീനു മാത്യൂസും പ്രത്യക്ഷപ്പെടുന്നു. ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ പുറത്തുവിട്ടത്.

നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 7000 കണ്ടി. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേം മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, നെടുമുടി വേണു, ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടുക്കി, വയനാട്, ധനുഷ്‌കോടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം നാളെ തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here