മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾ തിരിച്ചു വരുന്നു; സ്റ്റേ സുപ്രീംകോടതി നീക്കി; നഗ്നത പ്രദർശനമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഫഡ്‌നാവിസ്

മുംബൈ: ഡാൻസ് ബാറുകൾക്ക് മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. സംസ്ഥാന പൊലീസിന്റെ നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഡാൻസുബാറുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും നഗ്നത പ്രദർശമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

2005ലാണ് മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾക്ക് നിരോധനമേർപ്പെടുത്തിയത്. ബാർ ഡാൻസ് അശ്ലീലമാണെന്നും ഇതിന്റെ മറവിൽ വ്യഭിചാരം നടക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. പൊലീസിന്റെ നടപടി ബോംബെ ഹൈക്കോടതി നിയമവിരുദ്ധമെന്ന് വിധിച്ചതിനെ തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

മുക്കാൽ ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് ബാർ ഡാൻസ് നിരോധിച്ചതിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്ന ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News