എഴുത്തുകാര്‍ക്കു പ്രത്യയശാസ്ത്രപരമായ അസഹിഷ്ണുതയെന്ന് അരുണ്‍ ജെയ്റ്റ്‌ലി; എഴുത്തുകാരുടെ പ്രശ്‌നം ഇടത്, നെഹ്‌റുവിയന്‍ പാത പിന്തുടരുന്നെതന്നും ധനമന്ത്രി

ദില്ലി: മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ എഴുത്തുകാരെ അധിക്ഷേപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയില്‍ എഴുത്തുകാര്‍ ഇടതു പ്രത്യശാസ്ത്രമോ നെഹ്‌റുവിയന്‍ പാതയോ പിന്തുടരുന്നവരാണെന്നും പ്രത്യയശാസ്ത്രപരമായി അസഹിഷ്ണുതയുള്ളവരാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് മോദി സര്‍ക്കാരിനെതിരേ എഴുത്തുകാര്‍ രംഗത്തുവരുന്നതെന്നും അദ്ദേഹം എഴുതി.

ഇടത്, നെഹ്‌റുവിയന്‍ പാതകളോട് ആഭിമുഖ്യമുള്ള എഴുത്തുകാര്‍ മുന്‍ ഭരണകൂടങ്ങളോട് വിധേയരായിരുന്നു. അവര്‍ അത് ആസ്വദിച്ചരുന്നു. നരേന്ദ്രമോദിയുടെ കാലത്തോട് അവര്‍ക്കു പ്രത്യയശാസ്ത്രപരമായി യോജിക്കാനാവാത്തത് അസഹിഷ്ണുതയുള്ളതുകൊണ്ടാണ്.

ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എഴുത്തുകാര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കാന്‍ എളുപ്പം മോദി വിരുദ്ധതയോ ബിജെപി വിരുദ്ധതയോ കാണിക്കുകയെന്നതാണ്. അതുവഴി വിമതനാവുകയും വിവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാം. ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തു മൂന്ന് എഴുത്തുകാരുടെ കൊലപാതകത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും ദാദ്രി സംഭവത്തില്‍ സര്‍ക്കാരിനെ ആരും വിമര്‍ശിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി നേരത്തേ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News