ആന്തൂര്‍ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് സിപിഐഎം; പകുതി സീറ്റിലും എതിരില്ലാതെ ജയം; നാണംകെട്ട് കോണ്‍ഗ്രസ്‌

കണ്ണൂർ: തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ച ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിന് മുൻപേ സിപിഐഎമ്മിന്. നഗരസഭയിൽ 28ൽ 14 വാർഡുകളിലും സിപിഐമ്മിന്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സൂക്ഷ്മ പരിശോധനയിൽ നാലു പത്രികൾ കൂടി തള്ളിയതോടെയാണ് സിപിഐഎം നഗരസഭാ ഭരണമുറപ്പിച്ചത്.

പത്തു വാർഡുകളിൽ നേരത്തെ സിപിഐഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക സമർപ്പിച്ചത്. സിപിഐഎമ്മിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയുൾപെടെയുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂരിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി.

പഞ്ചായത്ത് വിഭജന സമയത്ത് ഭരണമുറപ്പിക്കാനാണ് കോൺഗ്രസ് തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ചത്. എന്നാൽ ഇത് കോൺഗ്രസിന് തുടക്കത്തിലേ തന്നെ തിരിച്ചടിയായി. ഭരണം സിപിഐഎം ഉറപ്പിച്ചതോടെ കണ്ണൂരിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ ആന്തൂരിൽ സ്ഥാനാർത്ഥികളില്ലാത്ത അവസ്ഥക്ക് കോൺഗ്രസ് ഏറെ വിശദീകരിക്കേണ്ടി വരുമെന്ന കാര്യമുറപ്പാണ്. ഡിസിസി നേതൃത്വത്തിന്റെ കഴിവുകേടാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News