മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഉഡുപ്പി കോടതി

ഉഡുപ്പി: മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം. ഉഡുപ്പി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യോഗേഷേ പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2003 ജൂലൈ 19 നാണ് രാത്രിയില്‍ കോളജ് ലൈബ്രറിയില്‍നിന്നു ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്.

ഹോസ്റ്റലിനു സമീപം ഓട്ടോറിക്ഷയില്‍ വന്ന സംഘമാണ് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകയറ്റി കാമ്പസിനു പുറത്തുള്ള വിജനമായ സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്. അതീവ ഗുരുതര നിലയിലായ പെണ്‍കുട്ടി രാവിലെയോടെ തനിച്ചു നടന്നു ഹോസ്റ്റലിലെത്തുകയായിരുന്നു. സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി നിരവധി തവണ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.

രാത്രിയും പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്നു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ പിടിച്ചു കയറ്റുന്നത് സിസിടിവിയില്‍ തെളിഞ്ഞിരുന്നു. പിടിയിലായ രണ്ടു പേര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News