ഗാരെത് ബെയ്ല്‍ യുവേഫയുടെ ആള്‍ സ്റ്റാര്‍ ഇലവനില്‍; മുള്ളറും ലവന്‍ഡോവ്‌സ്‌കിയും കോര്‍ട്ടോയ്‌സും ടീമില്‍

അടുത്ത യൂറോ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന് യുവേഫ തെരഞ്ഞെടുത്ത ആള്‍ സ്റ്റാര്‍ ഇലവനില്‍ വെയ്ല്‍സിന്റെ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്‌ലും. യുവേഫ തന്നെയാണ് വെയ്ല്‍സിന്റെ മുന്നേറ്റ നിര താരത്തെ ആള്‍ സ്റ്റാര്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. റയലിന്റെ താരമായ ബെയ്ല്‍, ചരിത്രത്തിലാദ്യമായി വെയ്ല്‍സിന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തിരുന്നു. മുന്നേറ്റ നിരയിലായിരിക്കും യുവേഫയുടെ ഇലവനിലും ബെയ്ല്‍ കളിക്കുക.

ബെല്‍ജിയത്തിന്റെ തിബോട്ട് കോര്‍ടോയിസാണ് യുവേഫ ഇലവന്റെ ഗോള്‍കീപ്പര്‍. ഇറ്റലിയുടെ മത്തേയു ഡാര്‍മിയന്‍, വെയ്ല്‍സ് താരം വില്യംസ്, ഇംഗ്ലണ്ടിന്റെ ഗാരി കാഹില്‍, റൊമാനിയയുടെ റിസ്‌വാന്‍ റാറ്റ്, ഐസ്‌ലന്‍ഡ് താരം ഗില്‍ഫി സിഗുറോസണ്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് താരം സ്റ്റീവന്‍ ഡേവിസ്, ഓസ്ട്രിയന്‍ താരം ഡേവിഡ് അലാബ, ജര്‍മനിയുടെ തോമസ് മുള്ളര്‍, പോളണ്ടിന്റെ ലവന്‍ഡോവ്‌സ്‌കി എന്നിവരാണ് ആള്‍ സ്റ്റാര്‍ ഇലവനിലെ മറ്റു അംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel