ആന്തൂരിന് പിന്നാലെ കൊല്ലം കടയ്ക്കലും പയ്യന്നൂരിലും സിപിഐഎമ്മിന് എതിരില്ല

കൊല്ലം/കണ്ണൂര്‍: ആന്തൂരിന് പിന്നാലെ കൂടുതല്‍ സ്ഥലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലും പയ്യന്നൂര്‍ നഗരസഭയിലെ ഒരു വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കടയ്ക്കല്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരില്ല. കാരയ്ക്കാട് വാര്‍ഡില്‍ എസ് ബിന്ദുവാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

പയ്യന്നൂര്‍ നഗരസഭയിലും ഒരാള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാം വാര്‍ഡില്‍ സിപിഐഎമ്മിന്റെ ഇ വനജാക്ഷിയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂര്‍ നഗരസഭയില്‍ പകുതിയിലധികം സിപിഐഎം സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here