ഗൂഗിളിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി; പേരു തെറ്റിയില്ല, പക്ഷേ ചിത്രം തെറ്റിയത് അമേരിക്കയില്‍ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ച മോദിയോടുള്ള പ്രേമം മൂലമോ?

ദില്ലി: ലോകോത്തര സേര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൂഗിളില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്നു സേര്‍ച്ച് ചെയ്താല്‍ കിട്ടുക ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ പേരിനൊപ്പം നരേന്ദ്രമോദിയുടെ ചിത്രമാണ്. വികി പീഡിയയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പട്ടിക ആധാരമാക്കിയാണ് ചിത്രം വന്നതെന്നും തൊട്ടുതാ‍ഴെയുള്ള ലിങ്കില്‍നിന്നു വ്യക്തമാകും.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ നെഹ്റു 1947 ഓഗസ്റ്റ് 15 നാണ് പ്രധാനമന്ത്രിയായതെന്നും 1964-ല്‍ മരണം വരെ പദത്തില്‍ തുടര്‍ന്നെന്നും വ്യക്തമാക്കുന്ന കുറിപ്പുമുണ്ട്. എന്തായാലും ഗൂഗിളിനു പറ്റുന്ന തെറ്റ് സോഷ്യല്‍മീഡിയയില്‍ വന്പന്‍ ചര്‍ച്ചയ്ക്കാണ് വ‍ഴിവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News